വിനയ് ഫോര്‍ട്ടിന്റെ തമാശ ടീസറെത്തി

NewsDesk
വിനയ് ഫോര്‍ട്ടിന്റെ തമാശ ടീസറെത്തി

വിനയ് ഫോര്‍ട്ടിന്റെ തമാശ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പുതുമുഖം അഷ്‌റഫ് ഹംസ ഒരുക്കുന്ന സിനിമ റൊമാന്റിക് ഡ്രാമയാണ്. നിര്‍മ്മാണരംഗത്തെ പ്രമുഖരുടെ സാന്നിധ്യം സിനിമയുടെ പ്രതീക്ഷ കൂട്ടുന്നു. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ഒരുമിച്ച് ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

മുമ്പ് 'പാടി ഞാന്‍' എന്ന തുടങ്ങുന്ന ഒരു ഗാനം അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു.ഷഹബാസ് അമന്‍ സംഗീതം നല്‍കി ആലപിച്ച ഗാനം.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവരുടെ റൊമാന്‍സ് കാണിച്ച ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടെ സഹതാരനിരയിലുള്ളത് കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി, ചിന്നു സരോജിനി, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സലീം എന്നിവരാണ്.
 

സമീര്‍ താഹിര്‍ തന്നെയാണ് സിനിമയുടെ സിനിമാറ്റോഗ്രാഫര്‍. റെക്‌സ് വിജയന്‍ ഷഹബാസ് അമന്‍ എന്നിവരാണ് സംഗീതം ചെയ്യുന്നത്. സാദിഖ് മുഹമ്മദ് അലി എഡിറ്റിംഗും ചെയ്യുന്നു.

Vinay Fort starred Thamasa teaser released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE