ഓണ ചിത്രങ്ങള്‍ക്കൊപ്പം വില്ലന്‍ ട്രെയിലറെത്തും

NewsDesk
ഓണ ചിത്രങ്ങള്‍ക്കൊപ്പം വില്ലന്‍ ട്രെയിലറെത്തും

മോഹന്‍ലാല്‍ ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രം വില്ലന്‍ ഉടന്‍ തിയേറ്ററിലെത്തും. മോഹന്‍ലാലിനെ കൂടാതെ തമിഴിലെയും ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. വിശാല്‍, ഹന്‍സിക മോട്ടവാണി തുടങ്ങിയവര്‍.

ഓണചിത്രങ്ങള്‍ക്കൊപ്പം വില്ലന്‍ ട്രെയിലര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നു. അടുത്ത മാസം അവസാനം സോഷ്യല്‍ മീഡിയയിലൂടെയും ട്രയിലര്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. സിനിമയുടെ അവസാനഘട്ട എഡിറ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. അവസാന കുറച്ച് മിനുക്കുപണികളാണ് ബാക്കിയുള്ളത്. 

മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. 4 മ്യൂസിക്‌സിന്റേതാണ് സംഗീതം.

Villian trailer will release on theaters with onam movies

RECOMMENDED FOR YOU: