സൂര്യ 24ന് സ്വീകല്‍ : വിക്രം കുമാര്‍

NewsDesk
സൂര്യ 24ന് സ്വീകല്‍ : വിക്രം കുമാര്‍
സൂര്യ അഭിനയിച്ച ടൈം ട്രാവല്‍ ത്രില്ലര്‍ 24, തമിഴില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. സംവിധായകന്‍ വിക്രം കുമാര്‍ ചിത്രത്തിന് സീക്വല്‍ ആലോചനയിലുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. സ്വീകലിന്റെ തിരക്കഥാരചനയിലാണദ്ദേഹമിപ്പോള്‍. തമിഴ് എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടല്‍ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിക്രം 24 സീക്വലിനെ സംബന്ധിച്ച് തുറന്നുപറഞ്ഞു.

24 റിലീസിന് മുമ്പ് തന്നെ സൂര്യ സീക്വലിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന ഒന്ന് തട്ടികൂട്ടിയെടുക്കുന്നതില്‍ രണ്ടുപേര്‍ക്കും സമ്മതമില്ലായിരുന്നു. നല്ല കഥ ലഭിച്ചാല്‍ മാത്രമേ സ്വീകല്‍ ഒരുക്കൂവെന്നാണ് തീരുമാനിച്ചിരുന്നത്. തിരക്കഥരചനയിലാണ് താനിപ്പോഴെന്നും അറിയിച്ചു. 

24ല്‍ സൂര്യ മൂന്ന് വേഷത്തിലാണെത്തിയത്. തമിഴ് സിനിമയിലെ ആദ്യ ടൈം ട്രാവല്‍ സിനിമയായിരുന്നുവിത്. ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നില്ലെങ്കിലും സിനിമ നിരൂപകരുടേയും പ്രേക്ഷകരുടേയും ശ്രദ്ധ നേടി.

അതേ സമയം, സൂര്യയുടെ മൂന്ന് പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. സുധ കൊംഗാര ഒരുക്കിയ ആക്ഷന്‍ ഡ്രാമ സൂരാരൈ പ്രൊട്രു, ആണ് അടുത്തതായി റിലീസിനെത്തുന്നത്.


 
Vikram Kumar confirms that a sequel to Suriyas 24

Viral News

...
...
...

RECOMMENDED FOR YOU: