കാജല്‍ അഗര്‍വാള്‍ വെങ്കട്ട് പ്രഭുവിനൊപ്പം വെബ് സീരീസില്‍

NewsDesk
കാജല്‍ അഗര്‍വാള്‍ വെങ്കട്ട് പ്രഭുവിനൊപ്പം വെബ് സീരീസില്‍

സംവിധായകന്‍ വെങ്കട്ട് പ്രഭു, മങ്കാത്ത, ചെന്നൈ 600028 എന്നീ സിനികളിലൂടെ പ്രശസ്തനാണ്. അദ്ദേഹം തമിഴില്‍ പുതിയ വെബ്‌സീരീസ് ഒരുക്കുകയാണ്. കാജല്‍ അഗര്‍വാള്‍ നായികയായെത്തും. പോപുലര്‍ വെബ്‌സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറില്‍ വെബ്‌സീരീസ് സ്ട്രീം ചെയ്യുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.


റിപ്പോര്‍ട്ടുകളനുസരിച്ച് വെങ്കട്ട് പ്രഭു ഈ സ്‌ക്രിപ്റ്റ് ഫീച്ചര്‍ ഫിലിമായി ഒരുക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇത് സീരീസായി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 10എപ്പിസോഡുകളുള്ളതായിരിക്കും സീരീസ്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച് സെപ്തംബറില്‍ പൂര്‍്ത്തീകരിക്കാനാണ് പ്ലാന്‍.


കാജല്‍ അഗര്‍വാള്‍ അവസാനം വിജയുടെ മൂന്നു നായികമാരില്‍ ഒരാളായി മെര്‍സലിലാണ് എത്തിയത്. നടിയുടെ ജയംരവിയോടൊപ്പമുള്ള കോമാളി റിലീസ് ചെയ്യാനിരിക്കുന്നു. വെങ്കട്ട് പ്രഭു അതേ സമയം ചിമ്പു ചിത്രം മാനാടിന്റെ വിവിധ നിര്‍മ്മാണഘട്ടങ്ങളിലാണ്.
 

Venkat Prabhu to direct a web series with Kajal Aggarwal?

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE