ഉണ്ണിമുകുന്ദന്‍ വീണ്ടും ഗായകനായെത്തുന്നു

NewsDesk
ഉണ്ണിമുകുന്ദന്‍ വീണ്ടും ഗായകനായെത്തുന്നു

നടന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി അച്ചായന്‍സ് എന്ന സിനിമയിലെ അനുരാഗം പുതുമഴ പോലെ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഗാനരചയിതാവും ഗായകനുമായി അരങ്ങേറി. രതീഷ് വേഗയുടേതായിരുന്നു സംഗീതം.

അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലെ സൂചന അനുസരിച്ച് വീണ്ടും ഗായകനായി എത്തുന്നു ഉണ്ണി മുകുന്ദന്‍ എന്നാണറിയുന്നത്. കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് ഉണ്ണി വീണ്ടും ഗായകനാകുന്നത്. ഷാന്‍ റഹ്മാനിന്റെ മ്യൂസിക്കിലാണ് ഗാനം. അനുരാഗം ഈ പാട്ടിലുമുണ്ട്. അനുരാഗ സംഗീതം എന്നതാണ് ടൈറ്റില്‍.


ടെസ്സയ്‌ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ പാടുന്നത്. കൈതപ്രത്തിന്റേതാണ് വരികള്‍. സംഗീതപ്രേമികളെല്ലാം പുതിയ പാട്ടിനായി കാത്തിരിക്കുകയാണ്. ഏപ്രില്‍ 6ന് പാട്ട് പുറത്തിറങ്ങി.
 

Unnimukundan as singer once again

RECOMMENDED FOR YOU: