ഹരിയുടെ സാമി 2 വില്‍ വിക്രമിന്റെ നായികയായി തൃഷ

NewsDesk
ഹരിയുടെ സാമി 2 വില്‍ വിക്രമിന്റെ നായികയായി തൃഷ

തമിഴ് നടി തൃഷ കൃഷ്ണന്‍ സാമി 2 വില്‍ വിക്രമിന്റെ നായികയാകുന്നു. സംവിധായകന്‍ ഹരിയുടെ തന്നെ 2003ല്‍ ഇറങ്ങിയ സാമിയുടെ രണ്ടാം ഭാഗമാണ് സാമി -2. തൃഷ ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചു.

സാമിയില്‍ വിക്രം ഒരു പോലീസ് ഓഫീസറായിരുന്നു, ഡിസിപി ആറുസാമി. തൃഷ ഭുവന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. കോളേജില്‍ പഠിക്കുന്ന ബ്രാഹ്മണ പെണ്‍കുട്ടിയായിരുന്നു ഭുവന. ഹിന്ദി, തെലുഗു, കന്നഡ,ബംഗാളി ഭാഷകളില്‍ സിനിമ റീമേക്ക് ചെയ്യുകയുണ്ടായി. വിക്രമിന്റെയും തൃഷയുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്ത സിനിമയായിരുന്നു സാമി.

സൂര്യയോടൊപ്പം ചെയ്ത സിങ്കം 3യാണ് ഹരിയുടെ അവസാന പ്രൊജക്ട്. സിങ്കം സീരീസിന്റെ മൂന്നാം ഭാഗമായിരുന്നു സിങ്കം 3. 

വിക്രമും തൃഷയും മറ്റു പ്രൊജക്ടുകളൂമായി തിരക്കിലാണിപ്പോള്‍.ധ്രുവനച്ചിത്രവും ഗര്‍ജാനിയും.

Trisha will feature in Hari's Saamy 2 with Vikram

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE