മിന്നല്‍ മുരളി : സൂപ്പര്‍ ഹീറോയായി ടൊവിനോ തോമസ്

NewsDesk
മിന്നല്‍ മുരളി : സൂപ്പര്‍ ഹീറോയായി ടൊവിനോ തോമസ്

മലയാളത്തില്‍ നല്ല പ്രൊജക്ടുകളുമായി മുന്നേറുകയാണ് യുവതാരം ടൊവിനോ തോമസ്. ഏറ്റവും പുതിയ പ്രൊജക്ട് മിന്നല്‍ മുരളി എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ടൊവിനോ ചിത്രത്തില്‍ ഒരു ലോകല്‍ ഹീറോയായാണെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഗോദ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ് മിന്നല്‍ മുരളി ഒരുക്കുന്നത്. ചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറക്കികൊണ്ട് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.അതിനുശേഷം ചിത്രീകരണം ആരംഭിക്കും.


ഇതേ സമയം ടൊവിനോ തോമസ് നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്. മനു അശോകന്റെ ഉയരെ, സലിം അഹമ്മദ് ചിത്രം ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു, പൃഥ്വിരാജ് ചിത്രം ലൂസിഫര്‍, ആഷിഖ് അബു ഒരുക്കുന്ന വൈറസ്, അരുണ്‍ ബോസ് ചിത്രം ലൂക, പ്രവീണ്‍ പ്രഭാകറിന്റ കല്‍കി, ജിയോ ബേബിക്കൊപ്പം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ഇവയില്‍ ലൂസിഫര്‍, ലൂക, ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു എന്നീ ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നു. 


മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരമിപ്പോള്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍ മനു. ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിവി ഗംഗാധരന്റെ മക്കളായ ഷെഗന, ഷെര്‍ഗ, ഷേണുക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. സംവിധായകന്‍ മനു അശോകന്റെ ഭാര്യ ശ്രേയ ആണ് ചിത്രത്തിലെ കോസ്റ്റിയൂം ഡിസൈനര്‍. 
 

Tovino Thomas as local super hero in Minnal Murali

Viral News

...
...
...

RECOMMENDED FOR YOU: