ടോപ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരവുമായി ബെസ്റ്റ് ഓഫ് 2016

NewsDesk
ടോപ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരവുമായി   ബെസ്റ്റ് ഓഫ് 2016

 മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആയ Muzik247, 'ബെസ്റ്റ് ഓഫ് 2016' എന്ന സൂപ്പർ ഹിറ്റ്‌ മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. കഴിഞ്ഞ വർഷം Muzik247 പുറത്തിറക്കിയ പാട്ടുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മുപ്പതെണ്ണമാണ് ഇതിൽ ഉള്ളത്. 

മലയാള ചലച്ചിത്രഗാനങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു 2016. പൂമരം, എസ്ര, ജോമോന്റെ സുവിശേഷങ്ങൾ, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, മഹേഷിന്റെ പ്രതികാരം, കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്‌ലോ, കമ്മട്ടിപ്പാടം, ജയിംസ് ആൻഡ് ആലീസ്, വേട്ട, വള്ളീം തെറ്റി പുള്ളീം തെറ്റി, പാവാട എന്നിങ്ങനെ വളരെ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ ഗാനങ്ങൾ Muzik247 റിലീസ് ചെയ്തു.

  • പൂമരം 2016ലെ ഏറ്റവും കൂടുതൽ വൈറലായ മലയാള ഗാനമായി മാറി. ഒരു ലക്ഷത്തിലധികം ലൈക്കുകളുമായി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്.
  • ദുബായ് ഗാനം റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ iTunesന്റെ ഇന്ത്യൻ പ്രാദേശിക ഗാനങ്ങളുടെ പട്ടികയിൽ (iTunes Top 200 Regional Indian) ഒന്നാം സ്ഥാനം നേടി. ഒരു ഗാനം ഇത് പോലൊരു നേട്ടം കൈവരിക്കുന്നത് മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ആദ്യമായാണ്‌.
  • വെറും 24 മണിക്കൂറുകൾ തികയും മുമ്പേ രണ്ടു ലക്ഷം വ്യൂസ് നേടി 'ജോമോന്റെ സുവിശേഷങ്ങൾ' ചിത്രത്തിന്റെ ഓഡിയോ ജൂക്ക്ബോക്സ് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മലയാളം ജൂക്ക്ബോക്സ് ആയി മാറി. 
  • ലൈലാകമേതെന്നൽ നിലാവിന്റെവാനം മേലേ എന്ന ഗാനങ്ങൾ ആദ്യ 24 മണിക്കൂറുകൾക്കുളിൽ തന്നെ വമ്പൻ വ്യൂസുകൾ നേടി.
  • മനസ്സിൽ തട്ടുന്ന ഈണവും വരികളും കൊണ്ട് ഖിസ പാതിയിൽ ശ്രോതാക്കളെ വശീകരിച്ചപ്പോൾ തിരുവാവണിരാവ് ഗൃഹാതുരത്വം തുളുമ്പുന്ന അനുഭവങ്ങളാൽ 2016ലെ ഓണപ്പാട്ടായി സ്വീകരിക്കപ്പെട്ടു.
  • രാവ് മായവേഈ ശിശിരകാലംമഴയെ മഴയെനീലക്കണ്ണുള്ള മാനേഇടുക്കിമൗനങ്ങൾതെളിവെയിൽമേടപ്പൂമ്പട്ടും ചുറ്റിനിലമണൽത്തരികളിൽനീലശംഖു പുഷ്പമേഇന്നലെയും എന്നീ ഗാനങ്ങൾ വർഷം മുഴുവനും ശ്രുതിമധുരമായ പാട്ടുകളുടെ അഭാവം ഉണ്ടാവാതെ മലയാളികളെ ആസ്വദിപ്പിച്ചു.
  • റോസികുരുത്തക്കേടിന്റെ കൂടാണേപറ പറപാവം പാവാടവാത്തേ പൂത്തേ, ചെറു പുഞ്ചിരിഎന്നിലെരിഞ്ഞു, പൂരം കാണാൻകണ്ണുകൾ കാലിടറിപുഴു പുലികൾഅരേ തു ചക്കർ എന്നീ ഗാനങ്ങൾ വ്യത്യസ്ത ഈണങ്ങളാൽ ജനശ്രദ്ധ നേടി.
  • വീഡിയോ കാണാം https://goo.gl/n4E6HF
Muzik247, the prominent music label in the Malayalam film industry, has brought out 'Best Of 2016' - a compilation of the 30 most popular Malayalam film songs from its last year's releases.

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE