ടൊവിനോയുടെ തീവണ്ടിയിലെ രണ്ടാമത്തെ ഗാനവുമെത്തി

NewsDesk
 ടൊവിനോയുടെ തീവണ്ടിയിലെ രണ്ടാമത്തെ ഗാനവുമെത്തി

ടൊവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലെ ആദ്യ ഗാനം ജീവാംശമായി എന്നു തുടങ്ങുന്നത് ഹിറ്റായിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുകയാണ് അണിയറക്കാര്‍. 


'മാനത്തെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കമ്പോസര്‍ കൈലാസ് മേനോനും മ്യൂസിക് ഡയറക്ടര്‍-സിംഗര്‍ അല്‍ഫോണ്‍സ് ജോസഫും ചേര്‍ന്നാണ്.


വരികള്‍ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ്. സിനിമയിലെ രണ്ട് പുരുഷകഥാപാത്രങ്ങളാണ് ഗാനരംഗത്ത്. തമാശ നിറഞ്ഞ പാട്ടാണിത്. സിനിമയുടെ കഥ നടക്കുന്ന സ്ഥലത്തെ പറ്റിയും പാട്ടില്‍ പറയുന്നുണ്ട്. സിനിമയുടെ കമ്പോസര്‍ കൈലാസ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഈ ഗാനം സിനിമയില്‍ ടൈറ്റില്‍ സോംഗായിട്ടാവും ഉപയോഗിക്കുക എന്നാണ്. 

ഫെല്ലിനി ടിപി ആണ് സംവിധായകന്‍, വിനി വിശ്വ ലാല്‍ ആണ് കഥയെഴുതിയിരിക്കുന്നത്. സംയുക്ത നായികവേഷം ചെയ്യുന്നു.

Theevandi movie second song lyrics released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE