ലാല്‍ജോസിന്റെ അടുത്ത ചിത്രത്തില്‍ ശ്രീനിവാസന്‍

NewsDesk
ലാല്‍ജോസിന്റെ അടുത്ത ചിത്രത്തില്‍ ശ്രീനിവാസന്‍

ലാല്‍ ജോസും ശ്രീനിവാസനും മുമ്പ് അറബിക്കഥ, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചിട്ടുണ്ട്. 


ലാല്‍ജോസിന്റെ അടുത്ത ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ജനുവരി 2018ല്‍ ചിത്രീകരണം ആരംഭിക്കും. 


മുമ്പ് ഉണ്ണി ആറും ലാല്‍ജോസും ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. പക്ഷെ , താരം തമിഴിലും ഹിന്ദിയിലും തിരക്കിലായതിനാല്‍ പ്രൊജക്ട് നീട്ടിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

Sreenivasan in Laljose's next

RECOMMENDED FOR YOU: