ധനുഷിന്റെ അടുത്ത ചിത്രത്തില്‍ നായിക സ്‌നേഹ

NewsDesk
ധനുഷിന്റെ അടുത്ത ചിത്രത്തില്‍ നായിക സ്‌നേഹ

ധനുഷ് കൊടി സംവിധായകന്‍ ദുരൈ സെന്തില്‍ കുമാറിനൊപ്പം വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ നായികയാകുന്ന സ്‌നേഹയാണ്. മുമ്പ് സ്‌നേഹ ധനുഷിനൊപ്പമെത്തിയത് പുതുപേട്ടൈ എന്ന സിനിമയിലായിരുന്നു. 2003ലായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിമ എത്തരത്തിലുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവേക് മെര്‍വിന്‍ ടീമാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.


ധനുഷിന് നിലവില്‍ കുറേ നല്ല പ്രൊജക്ടുകളുണ്ട്. നിലവില്‍ ധനുഷ് നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സംവിധായകന്‍ വെട്രിമാരന്റെ അസുരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മലയാളി താരം മഞ്ജു വാര്യരുടെ ആദ്യ തമിഴ്‌സിനിമയാണിത്. കൂടാതെ ധനുഷ് പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി ശെല്‍വരാജ്, രാക്ഷസന്‍ സംവിധായകന്‍ റാം കുമാര്‍ എന്നിവരുടെ സിനിമയിലും കരാറൊപ്പിട്ടിട്ടുണ്ട.

താരത്തിന്റെ സ്വന്തം സംവിധാനസംരംഭം കഴിഞ്ഞ സെപ്തംബറില്‍ ചിത്രീകരണം ആരംഭിച്ചത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. പിരയോഡിക് ഫ്‌ലിക്കായ സിനിമയില്‍ തെലുഗ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന, അതിഥി റാവു ഹൈദാരി, എസ് ജെ സൂര്യ, ശരത് കുമാര്‍,ശ്രീകാന്ത് എന്നിവരുമുണ്ട്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE