ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലെ നായിക ശ്രദ്ധ കപൂര്‍

NewsDesk
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലെ നായിക ശ്രദ്ധ കപൂര്‍

ശ്രദ്ധ കപൂറിന്റെ ഒരു ചിത്രം ഓണ്‍ലൈന്‍ മീഡിയകളില്‍ വൈറലാകുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ഇത് താരത്തിന്റെ അടുത്ത ചിത്രം സാഹോയിലെതാണ്. എന്‍ഡിടിവി റിപ്പോര്‍ട്ടനുസരിച്ച് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ശ്രദ്ധ കപൂറിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രദ്ധ നായിക് ആണ്. 
ചിത്രം ഷെയര്‍ ചെയ്ത് #first look @shraddhakapoor #sahoo#newfilm#newteam#oldus#prabhas#uvcreations#makeup @ shraddha.naik#hair @ rohan_jagtap_@menonnikita@costumes @ leepakshiellawadi#lovemywork#thankyouuniverse  എന്നാണ് എഴുതിയിരിക്കുന്നത്.

മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചിത്രീകരണത്തിനു ശേഷം സാഹോ ടീം ഫെബ്രുവരിയില്‍ വിദേശത്തേക്ക് ചിത്രീകരണത്തിനായി പോയിരിക്കുകയാണ്. അബുദാബി, ദുബായ്, റൊമാനിയ എന്നിവിടങ്ങളിലായാണ് അടുത്ത ഷെഡ്യൂളുകള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ അവിടെയായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിന്റെ ഹൈലൈറ്റ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ് ബുര്‍ജ് ഖലീഫയിലും ചിത്രീകരണം നടക്കും എന്നതാണ്.


150 കോടിയിലേറെ മുതല്‍ മുടക്കിലാണ് മെഗാബഡ്ജറ്റ് ആക്ഷന്‍ സിനിമ സാഹോ സൂജീത് സംവിധാനം ചെയ്യുന്നത്. നീല്‍ നിതിന്‍ മുകേഷ് ആണ് ചിത്രത്തില്‍ വില്ലനാവുന്നത്. ഇന്ത്യ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായിരിക്കും സാഹോ എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ബാഹുബലിയ്ക്ക് ശേഷം രാജ്യം മുഴുവന്‍ പ്രഭാസിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്,.എവിടെ ഒരു മെഗാ ഹീറോ ഉണ്ടെങ്കിലും അവിടെ ഒരു മെഗാവില്ലനുമുണ്ടാകും. എന്നും നീല്‍ പറയുകയുണ്ടായി.

Shraddha Kapoors first look from movie saaho

RECOMMENDED FOR YOU: