96 എക്കാലത്തേയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്ന് എന്ന പേരെടുത്തു. പ്രേക്ഷകരുടേയും ക്രിട്ടിക്കുകളുടേയും നിരൂപണങ്ങള്‍ നേടി. തൃഷ,വിജയ് സേതുപതി എന്നിവരുടെ ജാനകിയും രാമചന്ദ്രനും ഏറെ ഹിറ്റായി. ഇപ്പോള്‍ സിനിമ മറ്റു ഭാഷകളിലേക്ക് റീക്രിയേറ്റ് ചെയ്യുന്നതിനായി ഒരുങ്ങുകയാണ്. ടോളിവുഡില്‍ സാമന്ത അക്കിനേനിയും ഷര്‍വാനന്ദ് മൈനേനിയുടെ ജാനകിയും രാമചന്ദ്രനുമാകുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് അവരുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്.
Happy to announce our Production No. 34 starring Sharwanand and @Samanthaprabhu2. Directed by C. Prem Kumar. Shoot starts this March. #SVC34 pic.twitter.com/aerY4bNTEX
— Sri Venkateswara Creations (@SVC_official) January 26, 2019
ഓര്‍മ്മകളിലേക്ക് നമ്മളെ ഓരോരുത്തരേയും കൂട്ടികൊണ്ടുപോകുന്ന ഒന്നായിരുന്നു 96 റൊമാന്റിക് സിനിമ. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗോവിന്ദ് വസന്തിന്റെ സംഗീതം പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നു.
കന്നഡയില്‍ 99 എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഭാവന ജാനകിയായെത്തും.