പ്രഭാസ് ചിത്രം ആദിപുരുഷില്‍ വില്ലന്‍ വേഷത്തില്‍ സെയ്ഫ് അലി ഖാന്‍

NewsDesk
പ്രഭാസ് ചിത്രം ആദിപുരുഷില്‍ വില്ലന്‍ വേഷത്തില്‍ സെയ്ഫ് അലി ഖാന്‍

പ്രഭാസ് സംവിധായകന്‍ ഓം റാവുത്തിനൊപ്പമെത്തുന്ന മള്‍്ട്ടിലിംഗ്വല്‍ മെഗാ ബജറ്റ് സിനിമയാണ് ആദിപുരുഷ്. ഇന്ത്യന്‍ ഇതിഹാസം രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമയാണിതെന്നാണ് സൂചനകള്‍. സെയ്ഫ് അലി ഖാന്‍ സിനിമയില്‍ വില്ലന്‍വേഷത്തിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ലങ്കേഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 

സെയ്ഫ് അലി ഖാന്‍ ഓം റാവുത്തിന്റെ കഴിഞ്ഞ സിനിമ തന്‍ഹാജിയിലുമുണ്ടായിരുന്നു. ബയോഗ്രഫിക്കല്‍ ആക്ഷന്‍ എപ്പിക്കില്‍ അജയ് ദേവ്ഗണ്‍, സെയ്ഫ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തി. 

സിനിമ പൂര്‍ണ്ണമായും 3ഡിയിലൊരുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ഹിന്ദിയിലും തെലുഗിലും ഒരേ പോലെ ചിത്രീകരിക്കുന്നു. തമിഴ്,മലയാളം, കന്നഡ ഭാഷകളിലേക്കും ഡബ്ബ് ചെയ്തി റിലീസ് ചെയ്യുന്നുണ്ട്.

2021ല്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ 2022റിലീസാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ടി സീരീസ്, റെട്രോഫൈല്‍സ് പ്രൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്ന സിനിമ നിര്‍മ്മിക്കുന്നു.
 

Saif ali Khan as antagonist in Prabhas's Adipurush

Viral News

...
...
...

RECOMMENDED FOR YOU: