2017ലെ ജനപ്രിയ ഗാനമായി സാഹോരെ ബാഹുബലി

NewsDesk
2017ലെ ജനപ്രിയ ഗാനമായി സാഹോരെ ബാഹുബലി

2017ലെ മികച്ച ആപ്പുകള്‍, ഗെയിംസ്, സിനിമ, പാട്ടുകള്‍, ടിവി പരിപാടി എന്നിവ ഗൂഗിള്‍ പ്രഖ്യാപിച്ചു. എസ്എസ് രാജമൗലിയുടെ ബാഹുബലി-  ദ കണ്‍ക്ലൂഷന്‍ എല്ലാ ഭാഷകളിലും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് വിജയം നേടി. 
സിനിമയിലെ ടൈറ്റില്‍ ഗാനം സാഹോരെ ബാഹുബലി മോസ്റ്റ് സ്ട്രീമ്ഡ് ഇന്ത്യന്‍ സോംഗ്‌സില്‍ ആദ്യപട്ടികയിലെത്തി. ബോളിവുഡിലെ ഒരു പാടു ഗാനങ്ങളെ പിന്തള്ളിയാണ് ബാഹുബലി ആദ്യസ്ഥാനത്തെത്തിയത്.

ബാഹുബലിയുടെ അണിയറപ്രവര്‍ത്തകരും ലഹരി മ്യൂസികും തങ്ങള്‍ക്കു കിട്ടിയ വിജയത്തിന് ആരാധകരോടുള്ള നന്ദി അറിയിച്ചു. ഡിയര്‍ സിന്ദഗി മികച്ച സിനിമയും ബാഹുബലി : ദ ഗെയിം മികച്ച ഗെയിം ആയും തിരഞ്ഞെടുത്തു. കരണ്‍ ജോഹര്‍ രചിച്ച അണ്‍സ്യൂട്ടബിള്‍ ബോയ് ആണ് മികച്ച പുസ്തകം.

പഴയ ഒരു രാജ്യത്തിന് വേണ്ടിയുള്ള രണ്ട് സഹോദരങ്ങളുടെ പോരാട്ടമായിരുന്നു ബാഹുബലി. പ്രഭാസ്, റാണ ദഗുപതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി. 1500 കോടി നേടികൊണ്ട് ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രം നേടി.

Sahore bahubali becomes the most streamed song of 2017

RECOMMENDED FOR YOU:

Connect With Us

EXPLORE MORE