#RRR മോഷന്‍ പോസ്റ്റര്‍ :  എസ് എസ് രാജമൗലി ജൂനിയര്‍ എന്‍ടിആറിനും രാം ചരണ്‍ തേജയ്ക്കും ഒപ്പം

NewsDesk
#RRR മോഷന്‍ പോസ്റ്റര്‍ :  എസ് എസ് രാജമൗലി ജൂനിയര്‍ എന്‍ടിആറിനും രാം ചരണ്‍ തേജയ്ക്കും ഒപ്പം

ബാഹുബലി 2വിന് ശേഷം എസ് എസ് രാജമൗലിയുടെ പുതിയ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്, രാജമൗലി തന്റെ പുതിയ സിനിമയും അതിലെ താരങ്ങളെയും പ്രഖ്യാപിച്ചിരിക്കുകയാണ്. 


സിനിമയുടെ പേര് #RRR തെലുഗ് സിനിമയിലെ പ്രശസ്തരായ രണ്ട് താരങ്ങളാണ് പ്രധാനവേഷത്തിലെത്തുന്നത്. രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറും.


സിനിമയുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ ലോഗോ ആണ് പോസ്റ്ററിലുള്ളത്. റിലീസ് തീയ്യതിയും മറ്റുമൊന്നും പോസ്റ്ററിലില്ല.


രാം ചരണും ജൂനിയര്‍ എന്‍ ടിആറും മുമ്പും രാജമൗലിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. മഗധീര എന്ന ചിത്രത്തില്‍ രാജമൗലിയും രാം ചരണും ഒന്നിച്ചത്. സ്റ്റുഡന്റ് നമ്പര്‍ 1 എന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടിആര്‍ രാജമൗലിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തു.


തെലുഗ് സിനിമാ വ്യവസായത്തില്‍ ഒരുപാടു ഹിറ്റുകള്‍ സമ്മാനിച്ചുവെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് ബാഹുബലിയിലൂടെയാണ്. പ്രഭാസും റാണ ദഗുപതിയും മുഖ്യവേഷങ്ങള്‍ ചെയ്ത സിനിമ ഒരു സാങ്കല്പിക രാജ്യത്തിന്റെ അധികാരത്തിനും മറ്റുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. 


കുറഞ്ഞ കാലയളവില്‍ തന്നെ ബാഹുബലി 2 ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി. അമീര്‍ഖാന്റെ ദംഗല്‍ ആയിരുന്നു മുമ്പ് ഈ സ്ഥാനം നേടിയത്.

SS Rajamouli announced his next cinema, #RRR with Ram Charan Teja and Jr NTR

RECOMMENDED FOR YOU: