കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍ റിലീസ് തീയ്യതി ഉറപ്പിച്ചു

NewsDesk
കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍ റിലീസ് തീയ്യതി ഉറപ്പിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് സിനിമ കണ്ണുംകണ്ണുംകൊള്ളൈ അടിത്താല്‍ രണ്ട് വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്നു. വിവിധ കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. അവസാനം ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത് ഫെബ്രുവരി 28ന് സിനിമ റിലീസ് ചെയ്യുകയാണ്.

കണ്ണുംകണ്ണുംകൊള്ളൈ അടിത്താല്‍ ഒരുക്കുന്നത് ദേശിംഗ് പെരിയസാമിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഐടിപ്രൊഫഷണല്‍ സിദ്ദാര്‍ത്ഥ് അക സിദ് ആയെത്തുന്നു. പെള്ളി ചൂപ്പുലു ഫെയിം റിതു വര്‍മ്മയാണ് നായികയായെത്തുന്നത്. 

ടെലിവിഷന്‍ ഹോസ്റ്റ് രക്ഷന്‍, നിരഞ്ജനി അഹതിയന്‍, പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു, കെഎം ഭാസ്‌കര്‍ സിനിമാറ്റോഗ്രാഫര്‍, പ്രവീണ്‍ ആന്റണി എഡിറ്റര്‍ , പോപുലര്‍ മ്യൂസിക് ബാന്റ് മസാല കഫേ പാട്ടുകള്‍ ഒരുക്കുന്നു. പശ്ചാത്തലസംഗീതം ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍.

വയാകോം 18 സ്റ്റുഡിയോസ്, ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE