രഞ്ജിത്തിന്റെ ബിലാത്തിക്കഥ മാര്‍ച്ചിലേക്ക് മാറ്റി

NewsDesk
രഞ്ജിത്തിന്റെ ബിലാത്തിക്കഥ മാര്‍ച്ചിലേക്ക് മാറ്റി

അനുസിതാരയും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന രഞ്ജിത്ത് ഒരുക്കുന്ന ബിലാത്തിക്കഥ മാര്‍ച്ച് 2018ലേക്ക് നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും അതിനായി താരം 10 ദിവസം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലണ്ടനിലാണ് ചിത്രീകരണം ആരംഭിക്കാനിരുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഷൂട്ടിംഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്. രഞ്ജിത്ത് പറഞ്ഞതനുസരിച്ച് മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. നീട്ടിവയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.

സംവിധായകന്‍ മുമ്പ് പറഞ്ഞതനുസരിച്ച് യുകെ യിലേക്ക് വേണ്ട പേപ്പറുകളൊന്നുമില്ലാതെയെത്തുന്ന ഒരു യുവാവായാണ് നിരഞ്ജന്‍ ചിത്രത്തില്‍ എത്തുന്നത്. നായിക അനു യുകെ യില്‍ ജോലിയുള്ള ആളാണ്.
സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്വല്‍ മേരി, കനിഹ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ വിഎം വിനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Ranjith's Bilathikatha postponed to March 2018

RECOMMENDED FOR YOU:

Connect With Us

EXPLORE MORE