രാജകീയ  വിവാഹത്തെ പറ്റി രഞ്ജിത്ത് -മോഹന്‍ലാല്‍ ചിത്രം

NewsDesk
രാജകീയ  വിവാഹത്തെ പറ്റി രഞ്ജിത്ത് -മോഹന്‍ലാല്‍ ചിത്രം

രഞ്ജിത് -മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മാസ്മരികത ഒരിക്കല്‍ കൂടി. ഇരുവരും ചേര്‍ന്നുള്ള അടുത്ത പ്രൊജക്ട് അനൗണ്‍സ് ചെയ്തു. മോഹന്‍ലാല്‍ അടുത്തിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ യുകെയില്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത കാര്യം അറിയിച്ചിരുന്നു.


മുമ്പ് രഞ്ജിത്ത് ഒരു ബിലാത്തിക്കഥ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. നിരഞ്ജ് സുരേഷും അനുസിതാരയും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ ആ സിനിമ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. സംവിധായകന്‍ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല.


മോഹന്‍ലാല്‍ പുതിയ ചിത്രത്തിനായി 30ദിവസം അനുവദിച്ചിട്ടുണ്ട്. രസകരമായ കാര്യം സിനിമയുടെ ചിത്രീകരണം രാജകീയ വിവാഹം മേഗന്‍ മാര്‍ക്കിളും പ്രിന്‍സ് ഹാരിയും തമ്മിലുള്ളത്, ഇംഗ്ലണ്ടില്‍ നടക്കുന്ന അവസരത്തില്‍ തന്നെയാണ് നടക്കുന്നത്.രാജ്യത്തിലെ വിവാഹാഘോഷത്തിന്റെ ചില സീനുകള്‍ മലയാളം സിനിമയിലും കാണാം എന്നു പ്രതീക്ഷിക്കാം.

വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Ranjith and Mohanlal join together for royal wedding

RECOMMENDED FOR YOU: