രമേഷ് പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി 

NewsDesk
രമേഷ് പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി 

രമേഷ് പിഷാരടി തന്റെ ആദ്യ സംവിധാനസംരംഭം പഞ്ചവര്‍ണ്ണതത്തയുടെ വിജയത്തിന് ശേഷം അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നു. ഗാനഗന്ധര്‍വന്‍ എനന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മമ്മൂട്ടി തന്നെയാണ്.


കലാദാസന്‍ ഉല്ലാസ് എന്ന പ്രശസ്ത പാട്ടുകാരനായാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 


കേരളപിറവി ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.


മമ്മൂട്ടി ഇപ്പോള്‍ ഉണ്ട എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ചിത്രം മധുരരാജ, മാമാങ്കം, വിനോദ് വിജയന്‍ ചിത്രം അമീര്‍, അമല്‍ നീരദിന്റെ ബിലാല്‍ എന്നിവയും മമ്മൂക്കയുടെ ചിത്രത്തിന്റെ ലിസ്റ്റിലുണ്ട്. കൂടാതെ തെലുഗ് ബയോപിക് ചിത്രം യാത്ര അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണറിയുന്നത്.

Ramesh Pisharodys next film with Mammootty announced on Kerala Piravi day titled ganagandharvan

RECOMMENDED FOR YOU: