പരിയേരും പെരുമാള്‍ ഫെയിം മാരി ശെല്‍വരാജ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി രജിഷ

NewsDesk
പരിയേരും പെരുമാള്‍ ഫെയിം മാരി ശെല്‍വരാജ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി രജിഷ

ധനുഷ് പരിയേരും പെരുമാള്‍ ഫെയിം സംവിധായകന്‍ മാരി ശെല്‍വരാജിന്റെ പുതിയ സിനിമയിലെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കലൈപുലി എസ് താണു വി ക്രിയേഷന്‍സ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പേര് കര്‍ണ്ണന്‍ എന്നാകാനാണ് സാധ്യത. മലയാളി താരം രജിഷ വിജയന്‍ സിനിമയില്‍ നായികയായെത്തുമെന്ന് വാര്‍ത്തകള്‍. അണിയറക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 


മലയാളത്തിലെ മുന്‍നിരനായികമാരില്‍ ഒരാളായി രജിഷ മാറിയിരിക്കുന്നു. ആദ്യചിത്രം അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കിയിരുന്നു താരം. ജൂണ്‍ എന്ന ചിത്രത്തിലൂടെ ശക്തമായി മലയാളത്തിന്റെ മുന്‍നിരയിലേക്ക താരമെത്തി. ഫൈനല്‍സ് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോള്‍. ഒരു സൈക്കിളിസ്റ്റായാണ് താരം സിനിമയിലെത്തുന്നത്. ജൂണും ഫൈനല്‍സും നായികാപ്രാധാന്യമുളള സിനിമകളായിരുന്നു.


ധനുഷ് ചിത്രത്തില്‍ രജിഷ എത്തുന്നുവെങ്കില്‍ താരത്തിന്റെ തമിഴിലേക്കുള്ള മികച്ച അരങ്ങേറ്റമായിരിക്കുമിതെന്ന് തീര്‍ച്ച. സംവിധായകന്‍ മാരി ശെല്‍വരാജിന്റെ ആദ്യസിനിമ പരിയേരും പെരുമാള്‍ ഇന്ത്യന്‍സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയചിത്രമായിരുന്നു. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ധനുഷ് ചിത്രത്തിനും പ്രതീക്ഷകളേറെയാണ്യ ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.ഔദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE