ആര്‍ ജെ ബാലാജി ഒരുക്കുന്നു നയന്‍താരയുടെ മൂക്കുത്തി അമ്മന്‍

NewsDesk
ആര്‍ ജെ ബാലാജി ഒരുക്കുന്നു നയന്‍താരയുടെ മൂക്കുത്തി അമ്മന്‍

കഴിഞ്ഞ ദിവസം ആര്‍ ജെ ബാലാജി അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം മൂക്കുത്തി അമ്മന്‍ പ്രഖ്യാപിച്ചു. എന്‍ ജെ ശരവണനുമായി ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ചിത്രത്തില്‍ നായികയായെത്തും. ഡോ. ഇസരൈ കെ ഗണേഷ് വേല്‍സ് ഇന്റര്‍നാഷണല്‍ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ട് ആര്‍ ജെ ബാലാജി സിനിമ പ്രഖ്യാപിച്ചു.

ആര്‍ ജെ ബാലാജി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സമ്മര്‍ 2020ല്‍ ചിത്രം റിലീസ് ചെയ്യും.

സിനിമയുടെ പേര് മൂക്കുത്തി അമ്മന്‍ എന്നായതിനാല്‍ ഭക്തി സിനിമയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ സിനിമ ഒരു സറ്റയര്‍ ആയിരിക്കുമെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം ആര്‍ജെ ബാലാജി എല്‍കെജി എന്ന സിനിമയിലൂടെ സോളോ ഹീറോയായി അരങ്ങേറിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഒരു സറ്റയര്‍ സിനിമയായിരുന്നുവത്.

മൂക്കുത്തി അമ്മന്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

RJ Balaji to direct Nayanthara in Mookuthi Amman

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE