പൃഥ്വിയുടെ വിമാനം ക്രിസ്തുമസിനു പറക്കും

NewsDesk
പൃഥ്വിയുടെ വിമാനം ക്രിസ്തുമസിനു പറക്കും

പൃഥ്വിയുടെ വിമാനം ഒടുവില്‍ പറക്കാനെത്തുന്നു. നടന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ജിനു എബ്രഹാം ഒരുക്കിയ ആദം ജോണ്‍ ആയിരുന്നു.

ഇപ്പോള്‍ ഒരു പിടി ചിത്രങ്ങളുമായി പൃഥ്വി തിരക്കിലാണ്. ഡെറ്റ്രോയിട് ക്രോസിംഗ് അകാ റാണം, വിമാനം, മൈ സ്‌റ്റോറി, അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം എന്നിവയെല്ലാം അണിയറയിലൊരുങ്ങുന്നു.വിമാനത്തിനു വേണ്ടി താരം വണ്ണം കുറച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ട്.പ്രദീപ് എം നായര്‍ ആണ് വിമാനം ഒരുക്കുന്നത്. കേള്‍വി-സംസാരശേഷിക്കും പ്രശ്‌നമുള്ള സജി തോമസ് അള്‍ട്രാ ലൈറ്റ് എയര്‍ക്രാഫ്റ്റ് ഉണ്ടാക്കിയെടുക്കുന്നതും മറ്റുമാണ് ചിത്രത്തില്‍.

ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നു സംവിധായകന്‍ അറിയിച്ചു.ഇരുവരും അടുത്തുതന്നെ മറ്റൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, മീറ്റര്‍ഗേജ് 1904 എന്നാണ് സിനിമയുടെ പേര്.

Prithviraj's vimanam will release on theaters on december

RECOMMENDED FOR YOU:

Connect With Us

EXPLORE MORE