പൃഥ്വിരാജിന്റെ  മൂന്നു ചിത്രങ്ങള്‍ റിലീസിംഗിനൊരുങ്ങുന്നു

NewsDesk
പൃഥ്വിരാജിന്റെ  മൂന്നു ചിത്രങ്ങള്‍ റിലീസിംഗിനൊരുങ്ങുന്നു

പൃഥ്വിരാജിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം ആയിരുന്നു.പിന്നീട് താരം തുടരെ തുടരെ സിനിമകളുടെ ജോലിയിലായിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ റിലീസിംഗിന് തയ്യാറായിരിക്കുകയാണ്. 


രണം,മൈ സ്‌റ്റോറി, അഞ്ജലി മേനോന്റെ ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയാണ് റിലീസിംഗിന് തയ്യാറായിരിക്കുന്നത്.


റിപ്പോര്‍ട്ടുകളനുസരിച്ച് ആദ്യം റിലീസ് ചെയ്യുക മൈ സ്‌റ്റോറി ആയിരിക്കും. പൃഥ്വിരാജും പാര്‍വ്വതിയും ആണ് മുഖ്യകഥാപാത്രങ്ങള്‍. ജൂണ്‍ രണ്ടാംവാരത്തില്‍ തിയേറ്ററില്‍ എത്തുമെന്നാണ് അറിയുന്നത്. റൊമാന്റിക് കോമഡി ചിത്രമാണ് മൈ സ്‌റ്റോറിയെങ്കില്‍ അടുത്ത സിനിമ രണം ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്.


അവസാനചിത്രം മലയാളികളെല്ലാം തിരിച്ചുവരവിനായി കാത്തിരുന്ന താരം നസ്രിയ നസീം ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണ്. അഞ്ജലി മേനോന്‍ ഒരുക്കിയ സിനിമയില്‍ പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരാണ് മുഖ്യവേഷം ചെയ്യുന്നത്. നസ്രിയ പൃഥ്വിയുടെ സഹോദരീ വേഷമാണ് ചെയ്യുന്നത്.

Prithviraj's three cinemas ready for release

RECOMMENDED FOR YOU: