പൃഥ്വിരാജിന്റെ 9 ഒരു സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രം

NewsDesk
പൃഥ്വിരാജിന്റെ 9 ഒരു സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രം

പൃഥ്വിരാജ് തന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയും സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്ന കാര്യവും പ്രഖ്യാപിച്ചിരുന്നു. 100 ഡേയ്‌സ് ഓഫ് ലവ് സംവിധായകന്‍ ജീനസ് മുഹമ്മദ്, സംവിധായകന്‍ കമലിന്റെ മകന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് 9.


സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആയിരിക്കുമെന്നും മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സിനിമയായിരിക്കുമിതെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. നായികസ്ഥാനത്തേക്ക് നിത്യ മേനോന്‍ പാര്‍വ്വതി എന്നിവരെ പരിഗണിക്കുന്നുണ്ട്.തീരുമാനമായിട്ടില്ല.
പുതിയ സിനിമയില്‍ പൃഥ്വിരാജ് ഒരു ശാസ്ത്രജ്ഞനായാണെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിട്ടിട്ടില്ല. ചിത്രീകരണം അടുത്തുതന്നെ തിരുവനന്തപുരത്ത് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹിമാചല്‍ പ്രദേശില്‍ വച്ചും ഒരു ഷെഡ്യൂള്‍ ചിത്രീകരിക്കും.


സിനിമയുടെ താരനിര്‍ണ്ണയം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങള്‍ അറിയിച്ചതുപോലെ താരങ്ങളെയും അറിയിക്കുമെന്നാണ് പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ താരം പുറത്തുവിട്ടിരുന്നു.

Prithviraj's 9 first look poster released

RECOMMENDED FOR YOU: