പോക്കിരിരാജ 2വില്‍ പൃഥ്വിരാജ് ഇല്ല

NewsDesk
പോക്കിരിരാജ 2വില്‍ പൃഥ്വിരാജ് ഇല്ല

മമ്മൂട്ടി- പൃഥ്വിരാജ് സിനിമ പോക്കിരിരാജയ്ക്ക് രണ്ടാംഭാഗവുമായി വൈശാഖ്- ഉദയ്കൃഷ്ണ ടീം വീണ്ടുമെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പൃഥ്വി സിനിമയുടെ ഭാഗമാകുന്നില്ലെന്നാണ്. ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അണിയറക്കാര്‍ സിനിമയില്‍ രണ്ട് നായികമാരുണ്ടാകുമെന്നും ഒന്ന് അനുശ്രീയാണെന്നും പറഞ്ഞിട്ടുണ്ട്.


മമ്മൂട്ടി ഇപ്പോള്‍ തെലുഗ് സിനിമ യാത്രയുടെ ചിത്രീകരണത്തിലാണ്. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ബയോപിക് ആണ് സിനിമ. താരത്തിന് യാത്രയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാമാങ്കം മൂന്നാം ഷെഡ്യൂള്‍ ബാക്കിയുണ്ട്. അതിനുശേഷമാകും പോക്കിരിരാജയില്‍ എത്തുക.

പൃഥ്വി തന്റെ സിനിമ 9 പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്. അതിനുശേഷം തന്റെ സംവിധാനസംരംഭം ലൂസിഫര്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

Prithviraj not to be part of Pokkiriraja 2

RECOMMENDED FOR YOU: