പ്രകാശ് രാജ്  പൃഥ്വിയ്‌ക്കൊപ്പം 9ല്‍ 

NewsDesk
പ്രകാശ് രാജ്  പൃഥ്വിയ്‌ക്കൊപ്പം 9ല്‍ 

പ്രകാശ് രാജ്, പൃഥ്വിരാജ് കൂട്ടുകെട്ട് ബോക്‌സ്ഓഫീസില്‍ വന്‍ഹിറ്റ് ആണ്. മൊഴി,അന്‍വര്‍ എന്നീ സിനിമകളില്‍ ഇരുവരും മുമ്പ് ഒന്നിച്ചിട്ടുണ്ട്. രണ്ടു താരങ്ങളും പൃഥ്വിരാജിന്റെ 9 എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. 9 സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമാണ്.


പൃഥ്വിരാജ് അടുത്തിടെ പ്രകാശ് രാജിന്റെ കഥാപാത്രപോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു. സിനിമയില്‍ ഡോ. ഇനായത്ത് ഖാന്‍ എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരും സിനിമയിലുണ്ട്.


പ്രകാശ് രാജ് മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിലും എത്തുന്നുണ്ട്. രാവുണ്ണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജും വ്യത്യസ്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

Prakash raj to be part of Prithviraj film 9

RECOMMENDED FOR YOU: