സാഹോയ്ക്ക് ശേഷം പ്രഭാസ് ജാന്‍ എന്ന സിനിമയില്‍, 

NewsDesk
സാഹോയ്ക്ക് ശേഷം പ്രഭാസ്  ജാന്‍ എന്ന സിനിമയില്‍, 

നടന്‍ പ്രഭാസിന്റെ പുതിയ സിനിമ തെലുഗില്‍ സംവിധായകന്‍ രാധാകൃഷ്ണയ്‌ക്കൊപ്പം ഒരു റൊമാന്റിക് ഡ്രാമയായിരിക്കും. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ ടൈറ്റില്‍ ജാന്‍ എന്നായിരിക്കും. ടൈറ്റിലിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണെങ്കിലും വിശ്വാസ്യയോഗ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജാന്‍ എന്നായിരിക്കും ചിത്രത്തിന്‍രെ പേര് എന്നാണ്. 


ഒരു വര്‍ഷം മുമ്പ് ഹൈദരാബാദില്‍ വച്ച് നടന്ന് ഒരു ചടങ്ങില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 2018ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാഹോ കാരണം വൈകുകയായിരുന്നു. 
ലോഞ്ചിംഗിനിടെ പ്രഭാസ് ഫേസ്ബുക്കില്‍ കുറിച്ചത് താന്‍ പ്രൊജക്ടില്‍ വളരെ ആവേശത്തിലാണെന്നാണ്. രാധാകൃഷ്ണ മീഡിയയോട് പറഞ്ഞത്, ഈ സമയത്ത് തനിക്ക് പുറത്ത് പറയാന്‍ പറ്റുന്നത് സിനിമ ഒരു പ്രണയകഥയായിരിക്കുമെന്നുമാത്രമാണ്. യൂറോപ്പിലായിരിക്കും ചിത്രീകരണത്തിന്റെ വലിയ ഒരു ഭാഗവും നടക്കുക. റെഗുലര്‍ ഷൂട്ട് ഉടന്‍ ആരംഭിക്കും.

പൂജ ഹെഡ്‌ജെ സിനിമയില്‍ നായികയായെത്തും. മുംബൈ മിററിനു നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ മുംബൈയില്‍ പൂജയും പ്രഭാസും ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നുണ്ട ചിത്രീകരണത്തിന് മുമ്പായെന്നാണ്. എന്തൊക്കെയാണ് പ്രിപറേഷന്‍സ് എന്ന് താരം പറഞ്ഞില്ല, താനും പ്രഭാസും ചില യുണീക് ആക്ഷന്‍ രംഗങ്ങളിലും മ്യൂസികല്‍ സ്വീകന്‍സുകളിലും ആദ്യമായെത്തുന്നുവെന്ന് താരം അറിയിച്ചു.

ഗോപീകൃഷ്ണ മൂവീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അമിത് ത്രിവേദി സംഗീതം ഒരുക്കുമെന്നാണ് അറിയുന്നത്. പ്രഭാസും രാധാകൃഷ്ണയും സാഹോയ്ക്കും മുമ്പേ തന്നെ രുമിക്കാനിരുന്നതായിരുന്നു. എന്നാല്‍ ബാഹുബലി താരത്തിന്റെ മറ്റു കമ്മിറ്റ്‌മെന്റ്‌സ് കാരണം പ്രൊജക്ട് വൈകുകയായിരുന്നു.

അതേ സമയം പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജഗപതി ബാബു വില്ലനായി ജാനിലെത്തുമെന്നാണ് അറിയുന്നത്.

Prabhas next after saaho is titled as jaan

RECOMMENDED FOR YOU: