ഹരികുമാറിന്റെ അടുത്ത ചിത്രത്തില്‍ പാര്‍വ്വതിയും ബിജുമേനോനും ഒന്നിക്കുന്നു

NewsDesk
ഹരികുമാറിന്റെ അടുത്ത ചിത്രത്തില്‍ പാര്‍വ്വതിയും ബിജുമേനോനും ഒന്നിക്കുന്നു

പാര്‍വ്വതിയുടെ ചിത്രങ്ങള്‍ മോളിവുഡ് എന്നും കാത്തിരിക്കുന്നതാണ്. താരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രത്യേകതയായിരിക്കാം കാരണം. തൊട്ടുമുന്‍പു റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കാഞ്ചനമാലയുടെ കഥ പറഞ്ഞ എന്നു നിന്റെ മൊയ്തീനും, ഇറാഖിലെ നഴ്‌സുമാരുടെ കഥയായ ടേക്ക് ഓഫും.


പാര്‍വ്വതി ഇതിനകം തന്നെ മൈ സ്‌റ്റോറി, അഞ്ജലി മേനോന്‍ ചിത്രം എന്നിവയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. രണ്ടിലും പൃഥ്വിരാജ് ആണ് നായകന്‍. താരം ഇപ്പോള്‍ ക്ലിന്റ് സംവിധായകന്‍ ഹരികുമാറിന്റെ അടുത്ത ചിത്രത്തിന്റെ ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ എഴുത്തുകാരന്‍ എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് അറിയുന്നത്.


സിനിമയ്ക്ക് വേണ്ടി ബിജുമേനോനേയും പാര്‍വ്വതിയേയും സമീപിച്ചതായാണ് സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവരുടെ ഡേറ്റുകള്‍ ഇനിയും ഉറപ്പിക്കേണ്ടതുണ്ട്. എല്ലാം പൂര്‍ത്തിയായ ശേഷമായിരിക്കും സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Parvathy and biju menon in Harikumar's next

RECOMMENDED FOR YOU: