മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പുതിയ ടീസറെത്തി

NewsDesk
മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പുതിയ ടീസറെത്തി

പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാനസംരംഭം ഒടിയന്‍ ,പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുതിയ ടീസര്‍ ലാലേട്ടന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചു. 


ഇരുട്ടിനെ മറയാക്കി കരിമ്പടവും പുതച്ചു നീങ്ങുന്ന ഒടിയന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്നു വ്യത്യസ്ത പ്രായത്തില്‍ എത്തുന്നതിനായി ലാലിന്റെ മേക്കോവറും മറ്റുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.പ്രമോ വീഡിയോകളും മോഷന്‍ പോസ്റ്ററുമെല്ലാം അണിയറക്കാര്‍ ഇറക്കിയിരുന്നു.


മലയാളത്തിലെ ഏറ്റവും ചിത്രമാണ് ഒടിയന്‍. കെട്ടുകഥകളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ് പ്രധാന വേഷത്തില്‍ സിനിമയില്‍ എത്തുന്നു. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കലാസംവിധാനം സാബുസിറിലിന്റേതാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Odiyan new teaser released

RECOMMENDED FOR YOU: