മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

NewsDesk
മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍- പരസ്യസംവിധായകന്‍ വിഎ ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആദ്യമേ തന്നെ മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ ഒടിയന്‍ മാണിക്കനെ കുറിച്ചുള്ള ചെറിയ സൂചനകള്‍ നല്‍കിയിരുന്നു. ലൈവിലും ഇരുട്ടില്‍ ഒരു നിഴല്‍ രൂപം പോലെയായിരുന്നു വന്നത്, എന്നിട്ട് തന്റെ ശബ്ദത്തില്‍ ഒടിയനെ പറ്റി പറയുകയായിരുന്നു.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ലാലിന്റെ നായികയായെത്തുന്നു. പുലിമുരുകന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി തന്നെയാണ് ഒടിയന്റെയും ഛായാഗ്രാഹകന്‍. സാബുസിറിള്‍ കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥാകൃത്തുമാകുന്നു.

Odiyan malayalam movie motion poster released

RECOMMENDED FOR YOU: