രാജീവ് പിള്ള ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ എന്‍എന്‍പിള്ളയാകുന്നു

NewsDesk
രാജീവ് പിള്ള ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ എന്‍എന്‍പിള്ളയാകുന്നു

നിവിന്‍ പോളി കുറെയായി ജീവിച്ചിരിക്കുന്ന അല്ലെങ്കില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളെയാണ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, സഖാവ് തുടങ്ങിയവയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണി തുടങ്ങിയവ. ഈ ശ്രേണിയിലേക്ക് ഒരെണ്ണം കൂടി എത്തുകയാണ്. രാജീവ് രവി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ നാടകാചാര്യനും സ്വാതന്ത്രസമരസേനാനിയുമൊക്കെയായിരുന്ന എന്‍എന്‍ പിള്ളയെയാണ് താരം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.

എന്‍എന്‍ പിള്ളയുടെ ജീവചരിത്രമായിരിക്കും സിനിമ, എന്നിരുന്നാലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍മാത്രമേ സിനിമയിലുണ്ടാകൂ.സംവിധായകന്‍ പറഞ്ഞു. സിനിമയില്‍ എന്‍എന്‍ പിള്ള സുഭാഷ് ചന്ദ്രബോസിനൊപ്പം പട്ടാളത്തോടൊപ്പം പ്രവര്‍ത്തിച്ച (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) യുവത്വവും പിന്നീട് നാടകത്തിലേക്കെത്തിയകാലവുമൊക്കെയാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രാജീവ് പറയുന്നത് നാടകക്കാലം തങ്ങള്‍ അവതരിപ്പിക്കുന്നില്ല എന്നാണ്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമേ അത്തരം കാര്യങ്ങള്‍ പുറത്തുവിടാനാവൂ എന്നാണ്.

ഐന്‍എ യ്ക്ക് വേണ്ടി രണ്ടാംലോകമഹായുദ്ധകാലത്ത് ആണ് എന്‍എന്‍പിള്ള പ്രവര്‍ത്തിച്ചത്. അദ്ദേഹം രചിച്ച നാടകങ്ങളാണ് ഈശ്വരന്‍ അറസ്റ്റില്‍, കാപാലിക, ഗോറില്ല, ഫോളിഡോള്‍ തുടങ്ങിയവ. 1952ല്‍ തുടങ്ങിയ വിശ്വകേരളകലാസമിതിയുടെ ഭാഗമായിരുന്നു അദ്ദേഹം.ഗോഡ്ഫാദര്‍ എന്ന സിനിമയിലെ അഞ്ഞൂറാന്‍ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

2018 അവസാനത്തോടെയെ ചിത്രീകരണം തുടങ്ങുകയുള്ളൂ. ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി സംവിധായകന്‍ ലക്ഷദ്വീപിലാണ് ഇപ്പോഴുളളത്. ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍.

Nivin to play N N Pillai in Rajeev Ravis next

RECOMMENDED FOR YOU: