മൂത്തോനില്‍ നിവിന്റെ വ്യത്യസ്തമായ ലുക്ക്

NewsDesk
മൂത്തോനില്‍ നിവിന്റെ വ്യത്യസ്തമായ ലുക്ക്

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുതിയ സിനിമ മൂത്തോനില്‍  നിവിന്‍ വ്യത്യസ്തമായ ലുക്കില്‍ എത്തുന്നു. ചിത്രത്തിന്റെ ഫസ്്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്റെ കരിയറിലെ വേറിട്ട വേഷമായിരിക്കും ഇത്.

ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തെ പറ്റി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറക്കികൊണ്ട് അറിയിച്ചു. ചിത്രത്തിന്റെ അണിയറയില്‍ ഗീതുവിനൊപ്പം ഭര്‍ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവി,ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരും ഉണ്ട്. 

പുതിയ ടീം, പൂതിയ അനുഭവം ഊര്‍ജ്ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണ് താനെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്.

ചിത്രത്തിന്റ രചനയും ഗീതു തന്നെയാണ്. അനുരാഗ് കശ്യപിന്റെതാണ് സംഭാഷണം. ഇവര്‍ക്ക് പുറമെ അജിത് കുമാര്‍, ബാലഗോപാലന്‍,കുനാല്‍ ശര്‍മ്മ, വാസിഖ് ഖാന്‍, സ്‌നേഹ ഖാന്‍ വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു, സുനില്‍ റോഡിഗ്രസ് എന്നിവരും അണിയറയിലുണ്ട്. 

ഇറോസ് ഇന്റര്‍നാഷണലും കളര്‍ യെല്ലോ പ്രൊഡക്ഷന്‍സിന്റെ ആനന്ദ് എല്‍ റായും ചേര്‍ന്നാണ് സിനിം നിര്‍മ്മിക്കുന്നത്. 

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ലയേഴ്സ് ഡൈസ് ദേശീയ തലത്തില്‍ ശ്ര്ദ്ധ നേടുകയും നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 

Nivin Pauly's new film with geethu mohandas. Geethu with a rocking team in Moothon

RECOMMENDED FOR YOU:

Connect With Us

EXPLORE MORE