നിത്യ മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന പ്രാണ ട്രയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍

NewsDesk
നിത്യ മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന പ്രാണ ട്രയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍

പ്രേക്ഷകരും നിരൂപകരും ഒരുമിച്ച് നല്ല അഭിപ്രായം പറഞ്ഞ നാനി ചിത്രം ആ യിലെ നിത്യയുടെ കൃഷ്ണ എന്ന കഥാപാത്രത്തിനുശേഷം താരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രാണ. ഏകതാരമാണ് സിനിമയില്‍.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലര്‍ നടന്നുകൊണ്ടിരിക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിലിം മാര്‍ക്കറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ട്രയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

With @resulp and director VK Prakash.@pcsreeram pic.twitter.com/5q7222yZJ7

— Nithya Menen (@MenenNithya) March 16, 2018


മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം ചിത്രത്തെ കുറിച്ച് പറഞ്ഞത്, മലയാളത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. 23ദിവസം കൊണ്ട് ചിത്രീകരിച്ച ഏകാംഗ സിനിമയാണിത്.ഞാനാണ് ചിത്രത്തിലെ കഥാപാത്രം. സിനിമയെ കുറിച്ചുള്ള അനുഭവം വളരെ എക്‌സൈറ്റിംഗായിരുന്നു പക്ഷെ ഓരോ ഷോട്ടും നാല് പ്രാവശ്യം ചിത്രീകരിച്ചിരുന്നു. നിത്യ എഴുത്തുകാരിയുടെ റോളിലേക്കും ഈ ചിത്രത്തില്‍ മാറി. മലയാളത്തിലാണ് ചിത്രത്തിന്റെ സ്്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എനിക്ക് നാല് ഭാഷകളും അറിയാമെന്നതിനാല്‍ തമിഴ്, തെലുഗ്,കന്നഡ അവരെ മറ്റു ഭാഷകളിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ താന്‍ സഹായിച്ചുവെന്നും താരം പറയുകയുണ്ടായി.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. പിസി ശ്രീറാം, റസൂല്‍ പൂക്കുട്ടി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആ എന്ന സിനിമയ്ക്ക് ശേഷം നിത്യ മറ്റു ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ല. എന്നാലും മിസ്‌കിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Nithya menon starrer Pranna trailer at cannes 2018

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE