നീരാളി റിലീസ് തീയ്യതി ജൂലൈ 12

NewsDesk
നീരാളി റിലീസ് തീയ്യതി ജൂലൈ 12

മോഹന്‍ലാല്‍ നായകനാകുന്ന നീരാളി ഈ മാസം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോല്‍ ജൂലൈ 12ന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 


വടക്കന്‍ കേരളത്തില്‍ നിപ്പ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പൊതുജനാരോഗ്യം പരിഗണിച്ചാണ് സിനിമ റിലീസിംഗ് നീട്ടിയത്. തിയേറ്റര്‍ ഉടമകളുടേയും സിനിമയെ സ്‌നേഹിക്കുന്നവരുടേയും ആവശ്യങ്ങള്‍ പരിഗണിച്ചാണിത്. 


നീരാളി ഒരു ത്രില്ലര്‍ ചിത്രമാണ്. മോഹന്‍ലാലിന്റെ ചിത്രത്തിലെ മേക്കോവര്‍ ചര്‍്ച്ചാവിഷയമായിരുന്നു. സ്റ്റീഫന്‍ ദേവസി ആണ് നാല് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, സായ്കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 

Neerali will release on July 12

RECOMMENDED FOR YOU: