നരേനും പ്രിഥ്വിരാജും വീണ്ടും ഒന്നിക്കുന്നു

NewsDesk
നരേനും പ്രിഥ്വിരാജും വീണ്ടും ഒന്നിക്കുന്നു

ക്ലാസ്‌മേറ്റ്‌സിനു ശേഷം നരേനും പ്രിഥ്വിയും ജിനു എബ്രഹാമിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ആദം എന്ന സിനിമയില്‍ ഒരുമിക്കുന്നു. ഇതിനു മുമ്പ് ഇവര്‍ ഒന്നിച്ചതെല്ലാം വിജയചിത്രങ്ങളായിരുന്നു. ക്ലാസ്‌മേറ്റ്‌സ്, റോബിന്‍ ഹുഡ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയവ.

മുമ്പിറങ്ങിയ സിനിമകളിലെ പോലെതന്നെ നരേന്‍ ഇതിലും പ്രിഥ്വിയുടെ സുഹൃത്തായാണ് എത്തുന്നത്. സിറിയക് എന്നാണ് കഥാപാത്രത്തിന്റെ പേര്.സ്‌കോട്ട്‌ലന്റിലും കേരളത്തിലുമായാണ് സിനിമ എടുക്കുന്നത്.

പ്രിഥ്വിയുടെ കഥാപാത്രം ആദമും സിറിയകും കോട്ടയം സിഎംഎസ് കോളേജില്‍ പഠിച്ചിറങ്ങിയവരാണെന്നും, സ്‌കോട്ട്‌ലന്റിലേക്കുള്ള യാത്രയില്‍ ഇവര്‍ സ്‌കോട്ട്‌ലന്റിലേക്കുള്ള യാത്രയില്‍ സഹായിക്കുകയാണെന്നും ജിനു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കവി ഉദ്ദേശിച്ചത് എന്ന സിനിമയിലാണ് നരേന്‍ അവസാനമായി ചെയ്തത്.നരേന്‍ ഫെബ്രുവരി പകുതിയോടെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യും.കേരളത്തില്‍ നരേന്റെ കുറച്ച് ഷോട്ടുകള്‍ മാത്രമേ ഉള്ളൂ. നരേന്റെ കഥാപാത്രം സ്‌കോട്ടലാന്റില്‍ സെറ്റില്‍ ചെയ്തിട്ടുള്ള ആളാണ്. പ്രിഥ്വിയും നരേനും വരുന്ന ഷോട്ടുകള്‍ സ്‌കോട്ട്‌ലാന്റില്‍ ആണ്.

നരേന്റെ കഥാപാത്രം സിനിമയില്‍ പ്രിഥ്വിയുടെ കഥാപാത്രം ആദമിനെ തന്റെ കോണ്ടാക്ട് ഉപയോഗിച്ച് സഹായിക്കുന്ന ആളാണ്.ആദമില്‍ ഇവരോടൊപ്പം ഭാവനയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നരേന്‍ ഇപ്പോള്‍ തമിഴ് സിനിമ ഒതയ്ക്കു ഒതയുടെ ലൊക്കേഷനിലാണ്. അഥര്‍വയാണ് ഈ സിനിമയില്‍ നായകനാകുന്നത്.
 

Narain and Prithviraj team up again, this time in Scotland!

RECOMMENDED FOR YOU: