നാഗചൈതന്യ,സാമന്ത വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹം ഈ വര്‍ഷം അവസാനത്തോടെ

NewsDesk
നാഗചൈതന്യ,സാമന്ത വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹം ഈ വര്‍ഷം അവസാനത്തോടെ

സാമന്തയും ടോളിവുഡ് നായകന്‍ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ ഹൈദരാബാദില്‍ വച്ചായിരുന്നു നിശ്ചയ ചടങ്ങുകള്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഈ വര്‍ഷം ഡിസംബരില്‍ ഇരുവരുടെയും വിവാഹം നടക്കും.വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകള്‍ നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജ്ജുന ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചു.

വിവാഹനിശ്ചയം സാമന്തയുടെ കരിയറില്‍ മാറ്റമൊന്നും വരുത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം 4 തമിഴ് സിനിമകളില്‍ താരം കരാറൊപ്പിട്ടിട്ടുണ്ട്. ടോളിവുഡില്‍ തിരക്കിലാണ് താരം. മലയാളി താരം അനുപമ പരമേശ്വരനു പകരം രാംചരണിന്റെ നായികയായി സാമന്ത എത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സാമന്തയോടു അടുത്ത വൃത്തങ്ങള്‍ അവര്‍ സിനിമയുയെ ഭാഗമാകുന്നുണ്ടെന്നും, ഇത് രാംചരണും സാമന്തയും ഒന്നിക്കുന്ന ആദ്യത്തെ സിനിമയാകുമെന്നും പറഞ്ഞു. ഫെബ്രുവരി 15 ഓടെ അവര്‍ സിനിമയുടെ ഭാഗമാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയാണിത്. ഉടന്‍ തന്നെ തുടങ്ങാനിരിക്കുന്ന സാവിത്രി എന്ന തെലുഗു സിനിമയില്‍ സാമന്ത കീര്‍ത്തി സുരേഷിനൊപ്പം എത്തും.

നാഗാര്‍ജ്ജുന ലക്ഷ്മി രാമനായിഡു എന്നിവരുടെ മകനാണ് നാഗചൈതന്യ. മകന്റെ ജനനത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷമാണ് നാഗാര്‍ജ്ജുന അമലയെ വിവാഹം ചെയ്യുന്നത്.

2009 ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നാഗചൈതന്യ സിനിമയില്‍ എത്തുന്നത്. 100% ലൗവ്, ധട, പ്രേമം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായെത്തി. മലയാളിയായ നൈററ്റിന്റെയും ആന്ധ്രാസ്വദേശി പ്രഭുവിന്റെയും മകളാണ് സാമന്ത.ഗൗതം വാസുദേവന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് സിനിമായില്‍ അരങ്ങേറ്റം.

യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും നായികാനായകന്മാരായിരുന്നു.മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്.

Naga Chaitanya and Samantha Engaged; Father Nagarjuna Shares Photos

RECOMMENDED FOR YOU: