ധനുഷ്- കാജല്‍ ചിത്രം വിഐപി 2 ആഗസ്റ്റ് 11ന്

NewsDesk
ധനുഷ്- കാജല്‍ ചിത്രം വിഐപി 2 ആഗസ്റ്റ് 11ന്

വിഐപി സീരിസിലെ അടുത്ത ചിത്രം വിഐപി 2 , ധനുഷ്, കാജല്‍ എന്നിവരുടെ പ്രധാനവേഷത്തിലെത്തുന്നതു കൊണ്ട് തന്നെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. ചിത്രം ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. 

ധനുഷിന് പിറന്നാള്‍ സമ്മാനമായി ജൂലായ് 28ന് ചിത്രം തിയേറ്ററിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേകത ഇതിന്റെ കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് ധനുഷ് ആണെന്നതാണ്.ബോളിവുഡ് താരം കാജല്‍ രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം കോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കാജല്‍ അവസാനമായി തമിഴിലെത്തിയത് അരവിന്ദ് സ്വാമിക്കൊപ്പം മിന്‍സാരകനവ് എന്ന ചിത്രത്തിലായിരുന്നു. 

#vip2 release date #raghuvarancoming https://t.co/gFGKxSDR36

— Dhanush (@dhanushkraja) August 1, 2017

നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താരം വിഐപി 2വില്‍ അവതരിപ്പിക്കുന്നത്. ധനുഷും കലൈപുലി എസ് താണുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറിനും ട്രെയിലറിനും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. ട്രെയിലറിലെ കാജലിന് നല്ല സ്വീകരണവും ലഭിച്ചു. 

കാജല്‍ സിനിമയില്‍ സമര്‍ത്ഥയായ വസുന്ധര എന്ന ബിസിനസ്സ് വുമണിനെയാണ് അവതരിപ്പിക്കുന്നത്. ധനുഷുമായുള്ള കാജലിന്റെ സീന്‍ ആയിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്ന് തീര്‍ച്ച. ഇത് ട്രെയിലറില്‍ നിന്നും വ്യക്തവുമാണ്. എന്നാല്‍ ഒരു വിഭാഗം ഓഡിയന്‍സ് കാജലിന്റെ കഥാപാത്രം രജനീകാന്തിന്റെ മന്നന്‍ സിനിമയിലെ വിജയശാന്തിയെ ഓര്‍മ്മിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടു. 

വിഐപി 2 തെലുഗിലും ഹിന്ദിയിലും ഇറങ്ങുന്നുണ്ട്. ധനുഷിന്റെ ഈ വര്‍ഷത്തെ സെക്കന്റ് റിലീസാണിത്.പാ പാണ്ടി യായിരുന്നു ആദ്യ ചിത്രം. ധനുഷിനെയും കാജലിനെയും കൂടാതെ അമല പോള്‍, സമുദ്രക്കനി, വിവേക് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Dhnush- Kajal movie VIP -2 will release on August 11th

RECOMMENDED FOR YOU: