മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെത്തിയ നീരാളി ട്രയിലര്‍ ഇതുവരെ കണ്ടത് നാല് ലക്ഷത്തിലധികം പേര്‍

NewsDesk
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെത്തിയ നീരാളി ട്രയിലര്‍ ഇതുവരെ കണ്ടത് നാല് ലക്ഷത്തിലധികം പേര്‍

ലാലേട്ടന്റെ 58ാം പിറന്നാള്‍ ദിനത്തില്‍ ഫാന്‍സുകാര്‍ക്കുള്ള സമ്മാനമായാണ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമ നീരാളിയുടെ ട്രയിലര്‍ റിലീസ് ചെയ്തത്. അജോയ് വര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഒരു ത്രില്ലര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ട്രയിലറിലുണ്ട്. സുരാജ് വെഞാറമൂട്, നദിയ മൊയ്തു, നാസര്‍, ദിലീഷ് പോത്തന്‍ തുടങ്ങി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രയിലറിലെത്തുന്നു. 


ട്രയിലറില്‍ മോഹന്‍ലാലും സുരാജും ഒരു പിക്ക അപ്പ് വാന്‍ ആക്‌സിഡന്റില്‍ അകപ്പെട്ടതാണ് കാണിക്കുന്നത്. ഒരു വലിയ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് വീഴാന്‍ തുടങ്ങുന്ന വാന്‍ ഒരു മരത്തില്‍ തട്ടി നില്‍ക്കുന്നതും, സഹായത്തിനായി ലാലേട്ടന്‍ വിളിക്കുന്നതുമാണ്. ഈ സീന്‍ സിനിമയുടെ സസ്‌പെന്‍സ് ആണ്.


പുതുമുഖം സജു തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ക്യാമറ. മലയാളത്തില്‍ അജോയ് വര്‍മ്മയുടെ ആദ്യ സിനിമയാണിത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും അജോയ് തന്നെയാണ്.ജൂണ്‍ 14ന് ചിത്രം തിയേറ്ററിലെത്തും.
 

Mohanlal's upcoming movie Neerali trailer released on his birthday

RECOMMENDED FOR YOU: