മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുന്നു

NewsDesk
മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രിലില്‍ ചിത്രീകരണം തുടങ്ങുന്നു

മോഹന്‍ലാല്‍ റോഡ് മൂവികളുടെ ഭാഗമാകുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിന്റെ വര്‍ക്കിലാണ്. ഇതിലും കുറെ ട്രാവല്‍ ഭാഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത ചിത്രം സംവിധായകന്‍ ഭദ്രനൊപ്പം ചെയ്യുന്നത് മുഴുനീള റോഡ് മൂവിയാണ്.

ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒടിയന്‍, നീരാളി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ചിത്രീകരണം തുടങ്ങുക. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ആക്ഷന്‍ നിറഞ്ഞ സിനിമയായിരിക്കുമിതെന്നാണ് സംവിധായകന്‍ അറിയിച്ചത്.

എന്റര്‍ടെയ്ന്‍മെന്റിനാവശ്യമായ എല്ലാ സംഗതികളും സിനിമയിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മോഹന്‍ലാലിന്റെ കഥാപാത്രത്തെ പറ്റി ഭദ്രന്‍ പറയുന്നത്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഒരുപാടു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ്. ഒരുപാടു യാത്രകള്‍ ചെയ്യുന്ന ആളാണ് കഥാപാത്രമെന്നും, സ്ഫടികത്തിലെ ആടുതോമയെ പോലെ ശക്തമായ കഥാപാത്രമാണിത്.

Mohanlal's road movie with Bhadran will start shooting on April

RECOMMENDED FOR YOU: