മോഹന്‍ലാലിന്റെ അടുത്ത മലയാളസിനിമ, അണിയറക്കാര്‍ ബോളിവുഡില്‍ നിന്നും

NewsDesk
മോഹന്‍ലാലിന്റെ അടുത്ത മലയാളസിനിമ, അണിയറക്കാര്‍ ബോളിവുഡില്‍ നിന്നും

പുലിമുരുകനില്‍ തുടങ്ങി ലാലേട്ടന്റെ എല്ലാ സിനിമകളും എന്തെങ്കിലും പ്രത്യേകതയുമായാണെത്തുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്നത്, അണിയറയിലുള്ളവരെല്ലാം ബോളിവുഡില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജോയ് ഇതിനകം തന്നെ രണ്ട് സിനിമകള്‍ ഹിന്ദിയില്‍ ഒരുക്കിയിട്ടുണ്ട്. ഒരുപാടു ചിത്രങ്ങളില്‍ എഡിറ്റിംഗ് രംഗത്തും ഉണ്ടായിട്ടുണ്ട്. സന്തോഷ് തുണ്ടിയില്‍, റസ്ടം, ക്രിഷ് എന്നീ ചിത്രങ്ങളില്‍ ക്യാമറ ചെയ്തിരിക്കുന്നു. സെറീന ടിക്‌സീരിയ, ത്രീ ഇഡിയറ്റ്‌സ്്, ധൂം എന്നിവയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സുനില്‍ റോഡ്രിഗൂസ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഗോല്‍മാല്‍ എഗയിന്‍, സിങ്കം റിട്ടേണ്‍സ് തുടങ്ങിയവരെല്ലാം മലയാളത്തിലെത്തുന്നു ലാലേട്ടനൊപ്പം.

ട്രാവല്‍ മൂവിയായൊരുക്കുന്ന ചിത്രത്തില്‍ പാര്‍വ്വതി നായര്‍, സുരാജ് വെഞാറമൂട്, ദിലീഷ് പോത്തന്‍, സായി കുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Mohanlal's next malayalam movie with Ajoy Varma , all crew from bollywood

RECOMMENDED FOR YOU:

Connect With Us

EXPLORE MORE