മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി വില്ലന്‍ പോസ്റ്ററെത്തി

NewsDesk
മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി വില്ലന്‍ പോസ്റ്ററെത്തി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വില്ലന്റെ പോസ്റ്റര്‍ ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കി. സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെ ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ജുവാര്യര്‍, റാഷി ഖന്ന, ഹന്‍സിക മോട്ട്വാണി, വിശാല്‍ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. റോക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസറാകുമ്പോള്‍ മഞ്ജു ലാലേട്ടന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നു.വില്ലന്‍ ഒരു ത്രില്ലര്‍ ചിത്രമായാണൊരുക്കിയിരിക്കുന്നത്.കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്

Villain Movie Official Poster

Mohanlal's new movie Villian's poster released on his birthday

RECOMMENDED FOR YOU: