മോഹന്‍ലാലിന്റെ ബിഗ്ബ്രദര്‍ മോഷന്‍ പോസ്റ്റര്‍

NewsDesk
മോഹന്‍ലാലിന്റെ ബിഗ്ബ്രദര്‍ മോഷന്‍ പോസ്റ്റര്‍

മോഹന്‍ലാലിന്റെ അടുത്ത റിലീസ് സിനിമയാണ് സിദ്ദീഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ ഓണ്‍ലൈനിലൂടെ ഷെയര്‍ ചെയ്തിരുന്നു. സംവിധായകന്‍ സിദ്ദീഖ് , സുഹൃത്തുക്കളായ ഷാജി, മനു എന്നിവരുമായി ചേര്‍ന്ന് എസ് ടാക്കീസ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

ആക്ഷനും, ഹ്യൂമറും ഫാമിലി സെന്റിമെന്‍സുമെല്ലാമുളള ഒരു പൂര്‍ണ്ണ എന്റര്‍ടെയനര്‍ ആയിരിക്കും സിനിമയെന്നാണ് അണിയറക്കാര്‍ പറയുന്നത്. മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവരും സിനിമയിലെത്തുന്നു.

ഇവരെ കൂടാതെ ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക് ആദ്യമായെത്തുന്നു. പോലീസ് വേഷത്തില്‍ നെഗറ്റീവ്‌ഷെയ്ഡിലുള്ള കഥാപാത്രമായാണ് ഇദ്ദേഹമെത്തുന്നത്. ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍, ചെമ്പന്‍വിനോദ്, സിദ്ദീഖ് എന്നിവരും സഹതാരങ്ങളായെത്തുന്നു. ജിത്തു ദാമോദര്‍ ആണ ്‌സിനിമാറ്റോഗ്രാഫി, ദീപക് ദേവ് സംഗീതവുമൊരുക്കുന്നു.

ക്രിസ്തുമസ് റിലീസ് ആയാണ് ബിഗ് ബ്രദര്‍ മുമ്പ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ റിലീസിംഗ് ജനുവരി അവസാനത്തേക്ക് മാറ്റിയിരിക്കുകയാണ്.

Mohanlal's big brother motion poster released

RECOMMENDED FOR YOU: