മോഹന്‍ലാലിന്റെ ഒടിയന്‍ അവസാനം റിലീസിംഗിനൊരുങ്ങുന്നു

NewsDesk
മോഹന്‍ലാലിന്റെ ഒടിയന്‍ അവസാനം റിലീസിംഗിനൊരുങ്ങുന്നു

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ അവസാനം തിയേറ്ററുകളിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തുന്നു.വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.പ്രകാശ് രാജ്, മഞ്ജുവാര്യര്‍ തുടങ്ങിയ പ്രധാന താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് ഉടന്‍ തുടങ്ങും. ഒരു മാസത്തിലധികം ഉണ്ടാകും അവസാന ഷെഡ്യൂള്‍ എന്നാണ് അറിയുന്നത്. പ്രധാന താരങ്ങള്‍ മൂന്നുപേരുടേയും യൗവനകാലവും സിനിമയിലുണ്ട്. 

മോഹന്‍ലാല്‍ ഇപ്പോള്‍ നീരാളി എന്ന ചിത്രവുമായി മുംബൈയിലാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നദിയ മൊയ്തു, പാര്‍വ്വതി നായര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബോളിവുഡ് താരവും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Mohanlal's Odiyan release date confirmed

RECOMMENDED FOR YOU:

Connect With Us

EXPLORE MORE