മോഹന്‍ലാലിന്റെ മഹാഭാരതം വ്യാജവാര്‍ത്തയല്ല....

NewsDesk
മോഹന്‍ലാലിന്റെ മഹാഭാരതം വ്യാജവാര്‍ത്തയല്ല....

മോഹന്‍ലാലിനെ നായകനാക്കി 1000 കോടി ബഡ്ജറ്റില്‍ പുതിയ സിനിമ വരുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് മറ്റു റൂമറുകള്‍ പോലെ ഒന്നാണ് എന്നാണ് മിക്കവരും കരുതിയിരുന്നത്. എന്നാല്‍ ഇത് സത്യമാണെന്ന് നിര്‍മ്മാതാവ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമന്റെ വേഷമാണ് ചെയ്യുന്നത്.എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ഭീമനെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. രണ്ടുവര്‍ഷത്തോളം ഭീമനാകാനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്ന് മോഹന്‍ലാല്‍ തന്നെ അറിയിച്ചു.

സിനിമ ഒരുക്കുമെന്നത് നൂറുശതമാനം ഉറപ്പാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പറഞ്ഞു. മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല മലയാളത്തിലെ തന്നെ ഏറ്റവും വിലയുള്ള സിനിമയാകും ഇത്. അടുത്ത് തന്നെ പ്രസ്‌കോണ്‍ഫറന്‍സ്് വിളിച്ച് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്.
 

Mohanlal's Mahabharatham , 1000 crore budget film in Malayalam is not a fake news

RECOMMENDED FOR YOU: