മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു, ഇത്തവണ അജോയ് വര്‍മ്മയുടെ നീരാളിയില്‍

NewsDesk
മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു, ഇത്തവണ അജോയ് വര്‍മ്മയുടെ നീരാളിയില്‍

നടന്‍ മോഹന്‍ലാല്‍ ഇതിനോടകം തന്നെ തന്നിലെ ഗായകനേയും പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ നീരാളി എന്ന ചിത്രത്തിലാണ് ഗായകനായി മോഹന്‍ലാല്‍ എത്തുന്നത്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ താരം ആലപിച്ച ആറ്റുമണല്‍ പായമേല്‍ എന്നു തുടങ്ങുന്ന ഗാനം മ്യൂസിക് ചാര്‍ട്ടില്‍ ഒരുപാടുകാലം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. അവസാനമായി പുലിമുരുകന്‍ എന്ന ചിത്രത്തിനുവേണ്ടി മലയാറ്റൂര്‍ മലയും എന്നു തുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്.


റിപ്പോര്‍ട്ടുകളനുസരിച്ച് നീരാളിയില്‍ ഗായിക ശ്രേയ ഘോഷാലിനൊപ്പം ഒരു റൊമാന്റിക് ഗാനവുമായാണ് ലാലേട്ടന്‍ ഇത്തവണ എത്തുന്നത്. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നല്‍കുന്നത്. 


അഡ്വഞ്ചര്‍ ചിത്രമായി അജോയ് വര്‍മ്മ ഒരുക്കുന്ന സിനിമയാണ് നീരാളി. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം. നദിയ മൊയ്തു നായിക വേഷത്തിലെത്തുന്നു. മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് നദിയ വീണ്ടും ലാലിന്റെ നായികയാകുന്നത്. ഇരുവരും ആദ്യം ഒന്നിച്ച നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മികച്ച വിജയമായിരുന്നു.

Mohanlal sings again for Neerali with Sreya Khoshal

RECOMMENDED FOR YOU: