ഒടിയനില്‍ മോഹന്‍ലാലിന്റെ നാടന്‍ പാട്ട്

NewsDesk
ഒടിയനില്‍ മോഹന്‍ലാലിന്റെ നാടന്‍ പാട്ട്

മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഒടിയന്‍ പ്രേക്ഷകരെ ആകാംക്ഷ കൂട്ടുകയാണ്. എം ജയചന്ദ്രന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും, അണിയറക്കാര്‍ പറയുന്നത് ചിത്രത്തിലെ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ടെന്നാണ്. 


അടുത്തിടെ നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ ,മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു നാടന്‍ പാട്ട് പാടിയിട്ടുണ്ടെന്നും അറിയിച്ചു. മുമ്പ് ലാലേട്ടന്‍ പാടിയ പാട്ടുകള്‍ക്കെല്ലാം മലയാളികള്‍ നല്ല സ്വീകരണമാണ് നല്‍കിയിരുന്നത്.


ഗായകന്‍ എംജി ശ്രീകുമാറും ചിത്രത്തിലെ ഗാനത്തെ പറ്റിയും എം ജയചന്ദ്രന്റെ സംഗീതത്തെ പറ്റിയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, സുധീപ് എന്നിവരെല്ലാം ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. ആകെ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

Mohanlal sings a folk song for odiyan

RECOMMENDED FOR YOU: