മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഒഫീഷ്യല്‍ പോസ്റ്റര്‍

NewsDesk
മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഒഫീഷ്യല്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ - ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകം ഒഫീഷ്യല്‍ പോസ്റ്റര്‍ താരം ഫേസ്ബൂക്ക് പേജിലൂടെ റിലീസ് ചെയ്തു. എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായാണ് എത്തുന്നത്. 

പോസ്റ്റര്‍ കോളേജിലേക്കെത്തുന്ന പുതിയ ലെക്ചറെ സ്വാഗതം ചെയ്യുന്നതിനായൊരുക്കിയ ബോര്‍ഡിനു മുമ്പില്‍ ലാലിന്റെ ലെക്ചര്‍ ലൂക്കുമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഡ്രാക്കുളയ്ക്ക് സ്വാഗതം എന്നാണ് പോസ്റ്ററിലൂള്ളത്. 

സിനിമ തിരുവനന്തപുരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി അടുത്ത ഷെഡ്യൂള്‍ ആലപ്പുഴയില്‍ വച്ചാണ് ചിത്രീകരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന്‍, സലീം കുമാര്‍, അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജന്‍ , ശരത് എന്നിവരും ലാലിനൊപ്പം സിനിമയിലുണ്ട്.

Mohanlal released Velipadinte Pusthakam Official Poster

RECOMMENDED FOR YOU: