സിദ്ദീഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു

NewsDesk
സിദ്ദീഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു

സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറക്കി കൊണ്ടാണ് മോഹന്‍ലാല്‍ പറഞ്ഞത്.


2013ല്‍ ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും ഇരുവരുടേയും കരിയറിലെ ഒരു വമ്പന്‍ കൊമേഴ്‌സ്യല്‍ വിജയചിത്രമായിരുന്നു വിയറ്റ്‌നാം കോളനി. 1992ലാണ് ചിത്രമിറങ്ങിയത്.
വരുംദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. നയന്‍താര നായികയായെത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. 


മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങളാണ് കായംകുളം കൊച്ചുണ്ണി, ഒടിയന്‍,ലൂസിഫര്‍ എന്നിവ. മൂന്നും ബിഗ്ബജറ്റ് ചിത്രങ്ങളാണ്.

Mohanlal plays lead role in Siddiques upcoming movie big brother

RECOMMENDED FOR YOU: