മോഹന്‍ലാല്‍ വീണ്ടും ലോറി ഡ്രൈവറായെത്തുന്നു

NewsDesk
മോഹന്‍ലാല്‍ വീണ്ടും ലോറി ഡ്രൈവറായെത്തുന്നു

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു സ്ഫടികത്തിലെ ലോറിഡ്രൈവര്‍. സ്ഫടികം സംവിധായകന്‍ ഭദ്രനൊപ്പം വീണ്ടും മോഹന്‍ലാല്‍ എത്തുന്നു. സിനിമയില്‍ ലാലേട്ടന്‍ ഒരു ട്രക്ക് ഡ്രൈവറായെത്തുന്നു.ആഗ്‌സ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 


ചിത്രത്തില്‍ ലാലേട്ടന്‍ ലോറിഡ്രൈവറായാണെത്തുന്നതെന്ന് സംവിധായകന്‍ ഭദ്രനും പറഞ്ഞു. ശരത്കുമാര്‍, രമ്യാകൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.


റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഇത്തിക്കര പക്കിയെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയും ചിത്രത്തിലുണ്ട്. 
 

Mohanlal play as lorry driver in Bhadran's next

RECOMMENDED FOR YOU: